ODI World Cup 2023: ലോക ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട തോല്‍വി, സെമി സാധ്യതകള്‍ മങ്ങി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (20:10 IST)
ലോക ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട തോല്‍വി നല്‍കി ശ്രീലങ്ക. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ മങ്ങി. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഇംഗ്ലണ്ട്. 33.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു മുന്‍ ചാമ്പ്യന്മാര്‍. മൂന്നു വിക്കറ്റ് നേടിയ ലാഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ മോശാവസ്ഥയില്‍ എത്തിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍സ്റ്റോക്‌സിനു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 43 റണ്‍സ് ആണ് ബെന്‍സ്‌ടോക്‌സ് നേടിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 25.4 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. 65 റണ്‍സെടുത്ത സമരവിക്രമയും 77 റണ്‍സെടുത്ത നിസാങ്കയും ശ്രീലങ്കയെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. അതേസമയം ശ്രീലങ്ക അഞ്ചാം സ്ഥാനത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

തോൽവി മുന്നിൽ കണ്ട് ഇംഗ്ലണ്ട്,ഓസ്ട്രേലിയൻ വിജയം വൈകിപ്പിച്ച് ജേക്കബ് ബേഥൽ, സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

അവനെ കയ്യിൽ കിട്ടിയാൽ അടിച്ചുപറത്തും!, നിതീഷ് കുമാർ റെഡ്ഡിയുടെ സെലക്ഷനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

മെനയാകുന്നില്ലല്ലോ സജിയേ, വിജയ് ഹസാരെയിലും നിരാശപ്പെടുത്തി ഗില്ലും സൂര്യയും, ശ്രേയസ് അയ്യർക്ക് വെടിക്കെട്ട് ഫിഫ്റ്റി

അടുത്ത ലേഖനം
Show comments