Webdunia - Bharat's app for daily news and videos

Install App

ബുദ്ധി കൂടിയത് കൊണ്ട് ഇന്ത്യ പിച്ചൊരുക്കി പണി വേടിച്ചു, പരിഹാസവുമായി റിക്കി പോണ്ടിംഗ്

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2023 (17:14 IST)
അഹമ്മദാബാദിലെ ഫൈനല്‍ മത്സരത്തിനായി ഒരുങ്ങിയ പിച്ചിനെ പറ്റി ഫൈനല്‍ മത്സരത്തിന് മുന്‍പും ശേഷവും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഫൈനല്‍ മത്സരത്തില്‍ വിജയികള്‍ ആരെന്ന് തീരുമാനിക്കുന്നതില്‍ പിച്ച് നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഫൈനല്‍ പോലുള്ള ഒരു മത്സരത്തില്‍ ഇത്തരത്തിലുള്ള ഒരു പിച്ച് ഒരുക്കിയത് ഇന്ത്യയ്ക്ക് ബുദ്ധി കൂടിയത് കൊണ്ടാണെന്നും എന്നാലത് തിരിച്ചടിച്ചതായും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിംഗ്.
 
മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുക്കാനായിരുന്നു ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞുണ്ടാകുന്നത് ബാറ്റിംഗിനെ സഹായിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഈ തീരുമാനം. ഇങ്ങനൊരു പിച്ചുണ്ടാക്കി അത് ഇന്ത്യയ്ക്ക് തന്നെ പണികൊടുക്കുന്നത് കാണാനായി എന്നാണ് കമന്ററിക്കിടെ പോണ്ടിംഗ് അഭിപ്രായപ്പെട്ടത്. അതേസമയം ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിക്കുന്നതില്‍ പിച്ചിന്റെ സ്വഭാവം വലിയ ഘടകമായെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണും അഭിപ്രായപ്പെട്ടു. ഇന്ത്യ ശക്തമായ ടീമാണ് എന്നാല്‍ പിച്ച് മത്സരം ഓസീസിന് അനുകൂലമാക്കിയെന്നാണ് മറ്റൊരു ഇംഗ്ലണ്ട് താരമായിരുന്ന നാസര്‍ ഹുസൈനും മത്സരശേഷം അഭിപ്രായപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലി നല്ല മനുഷ്യനാണ്, സൂര്യയെ ഒളിയമ്പെയ്ത് മുഹമ്മദ് ആമിർ

40 വയസ്, ഒരു പ്രായമേ അല്ല, ദുനിത് വെല്ലാലഗെയുടെ ഒറ്റയോവറിൽ മുഹമ്മദ് നബി പറത്തിയത് 32 റൺസ്!

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

India vs Oman, Asia Cup 2025: ഗില്ലിനും ബുംറയ്ക്കും വിശ്രമം; സഞ്ജു ഓപ്പണറാകും

Asia Cup 2025: അഫ്ഗാനിസ്ഥാന്‍ പുറത്ത്; ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ലൈനപ്പായി

അടുത്ത ലേഖനം
Show comments