Webdunia - Bharat's app for daily news and videos

Install App

ദില്ലിയിലെ മലിനീകരണം, 8 ബംഗ്ലാദേശ് താരങ്ങള്‍ക്ക് ശ്വാസതടസ്സം, ശ്രീലങ്കയുമായുള്ള മത്സരം പ്രതിസന്ധിയില്‍

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (13:04 IST)
ലോകകപ്പില്‍ ഇന്ന് ഉച്ചയ്ക്ക് ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിന് തലവേദനയായി താരങ്ങളുടെ ആരോഗ്യസ്ഥിതി. ഇന്നലെ നടന്ന പരിശീലന സെഷനില്‍ നിന്നും 8 താരങ്ങള്‍ ശ്വാസതടസ്സം കാരണം വിട്ടുനിന്നിരുന്നു. ഇരു ടീമുകളുടെയും ആദ്യ പ്രാക്ടീസ് സെഷന്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. ലോകകപ്പില്‍ നിന്നും ആദ്യമെ പുറത്തായ ബംഗ്ലാദേശ് ആശ്വാസവിജയം ലക്ഷ്യമിട്ടാകും കളിക്കാനിറങ്ങുന്നത്. അതേസമയം ഇന്ത്യയുമായേറ്റ നാണംകെട്ട തോല്‍വിയില്‍ നിന്നും എണീക്കാനും സെമി സാധ്യത തരിമ്പെങ്കിലും ബാക്കിവെയ്ക്കാനും ശ്രീലങ്കയ്ക്ക് ഇന്ന് വിജയം ആവശ്യമാണ്.
 
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. വെറും 2 പോയന്റുള്ള ബംഗ്ലാദേശ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. എട്ടില്‍ എട്ട് മത്സരവും വിജയിച്ച ഇന്ത്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 പോയന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും 10 പോയിന്റോടെ ഓസ്‌ട്രേലിയ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. 8 പോയന്റുമായി ന്യൂസിലന്‍ഡാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും 8 പോയന്റ് തന്നെയാണുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

36 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായത് കരോക്കെ ഗാനമേള, പാട്ട് പാടി രവി ശാസ്ത്രി

തീർന്നിട്ടില്ല രാമാ, എഴുതിതള്ളിയവരുടെ വായടപ്പിച്ച് രണ്ട് വാക്ക് മാത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഇഷാൻ കിഷൻ

അടുത്ത ലേഖനം
Show comments