ടിക് ടോക് വീഡിയോകൾ വൈറലായില്ല; മനോവിഷമത്തിൽ 18കാരൻ ആത്മഹത്യ ചെയ്തു

അനു മുരളി
ശനി, 18 ഏപ്രില്‍ 2020 (16:22 IST)
ടിക് ടൊക് വീഡിയോകൾ വേണ്ടത്ര ശ്രദ്ധ നേടാത്തതിൽ മനംനൊന്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. നോയിഡ സെക്ടര്‍ 39-ല്‍ താമസിക്കുന്ന 18 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
 
മകന്റെ ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ പിതാവ് വാതിലിൽ മുട്ടിയെങ്കിലും യാതോരു അനക്കവും ഉണ്ടായില്ല. ഇതേതുടർന്ന് പിതവ് പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി വാതിൽ തുറക്കുകയുമായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 
 
സ്ഥിരമായി ടിക് ടോകില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന മകന്‍ കുറച്ചുദിവസങ്ങളായി വിഷമത്തിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. വീഡിയോകൾ വൈറലാകാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

അടുത്ത ലേഖനം
Show comments