Webdunia - Bharat's app for daily news and videos

Install App

മകളെ പീഡിപ്പിച്ച എയ്ഡ്സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവ്

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (09:46 IST)
മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ ജില്ല അഡീഷണൽ സെഷൻസ് കോടതി. ജഡ്ജ് എസ് എച്ച് പഞ്ചാപകേശനാണ് വിധി പറഞ്ഞത്. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണന്ന് വിധിയിൽ എടുത്തു പറഞ്ഞിട്ടുണ്ട‌്. 
 
 ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എൻ) പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ‌് വിധിച്ചത‌്. പിഴയടക്കാതിരുന്നാൽ രണ്ടുവർഷം കൂടെ തടവും അനുഭവിക്കണം. 
 
പ്രതിക്ക് ബോംബെയിലായിരുന്നു ജോലി. അവിടെ കുടുംബത്തോടൊപ്പം താമസമായിരുന്നു. പ്രതിക്കും ഭാര്യയ‌്ക്കും എയ്ഡ്സ് പിടിപെട്ടതോടെ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ ഭാര്യ മരിച്ചു. നാട്ടിലെത്തി മക്കളോടൊപ്പം താമസിച്ച ഇയാൾ മകളെ പീഡിപ്പിക്കുകയായിരുന്നു.
 
2013 -ൽ 19 വയസ് പ്രായമുണ്ടായിരുന്ന മകൾ അങ്കണവാടി വർക്കറോടാണ് അച്ഛൻ വളരെ ചെറുപ്പം മുതൽ തന്നെ പീഡിപ്പിക്കുന്ന വിവരം ആദ്യം പറയുന്നത്.  അങ്കണവാടി വർക്കർ ജില്ല കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്ററെ ഇത‌് അറിയിക്കുകയും അവർ ചെങ്ങന്നൂർ പൊലീസിന് വിവരം നൽകുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shocking News: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments