വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരാൾക്ക് കാഴ്ച്ച വച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (15:56 IST)
ചെങ്ങന്നൂർ: സ്‌കൂൾ വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരാൾക്ക് പീഡിപ്പിക്കാൻ പെൺകുട്ടിയെ നൽകിയ സംഭവത്തിൽ രണ്ടു പേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കറ്റാനം ഭരണിക്കാവ് വെട്ടിക്കോട് വലിയ കുന്നേൽ വീട്ടിൽ അരുൺ ബാബു എന്ന അനീഷ് (31), ശൂരനാട് വടക്ക് പാറക്കടവ് മേപ്പണയംമുറി മനുഭവനിൽ മന്മോഹൻ (35) എന്നിവരാണ് അറസ്റ്റിലായത്.
 
പ്രതിയായ അരുൺബാബു സമാനമായ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടൂർ - കായംകുളം റൂട്ടിൽ ഓടുന്ന രാജാധിരാജ ബസിലെ കണ്ടക്ടറായിരുന്ന അരുൺബാബു പെൺകുട്ടിയെ പ്രേമം നടിച്ചു വശീകരിച്ചു കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു. ഇതിനു ശേഷം ഇയാളുടെ കൂട്ടാളിയായ ടാക്സി ഡ്രൈവർ മന്മോഹനും പെണ്കുകട്ടിയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ചു.
 
പൊലീസിന് ലഭിച്ച വിവരം അനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെൺകുട്ടിയെയും കണ്ടെത്തിയത്. ചെന്നാണൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്സോ കേസുകളിൽ നൂറനാട്, വള്ളിക്കുന്ന് എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അനീഷ്. ഇയാളെ ആനയാറ്റിയിൽ നിന്നും മന്മോഹൻ കുമ്പഴയിൽ നിന്നുമാണ് പിടികൂടിയത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം