Webdunia - Bharat's app for daily news and videos

Install App

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം: ഭാര്യയുൾപ്പടെ മൂന്നുപേരെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (10:57 IST)
കാമുകനും സുഹൃത്തിനുമൊപ്പം ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ യുവതിയടക്കം മൂന്ന് പേരെ ആൾകൂട്ടം മര്‍ദ്ദിച്ചുകൊന്നു. ജാര്‍ഖണ്ഡ‍ിലെ ഗുംല ജില്ലയിലാണ് സംഭവം. നീലം കുജൂര്‍, സുദീപ് ദുന്‍ദുഗ്, പാകി കുല്ലു എന്നിവരാണ് ആര്‍കൂട്ട മര്‍ദ്ദനത്തില്‍ മരിച്ചത്. നീലം കുജൂറിന്റെ ഭര്‍ത്താവ് മരിയാനസ് കുജൂറിനെ യുവതിയും സുദീപും പാകിയും ചേർന്ന് കൊലപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. 
 
ദമ്പതികൾ താമസിച്ചിരുന്ന ദെംഗാര്‍ദി ഗ്രാമത്തിന് സമീപത്തെ നോംഘ ഗ്രാമത്തിലാണ് സുദീപും പാകിയും താമസിച്ചിരുന്നത്. മരിയാനസിന്റെ ഭാര്യ നീലവുമായി സുദീപ് അടുപ്പത്തിലായിരുന്നു. നീലത്തിനെ കാണാനായി ഗ്രാമത്തിലെത്തിയതായിരുന്നു സുദീപും സുഹൃത്തും. ശബ്ദം കേട്ട് വീട്ടിൽ എത്തിയതോടെ തന്റെ സഹോദരൻ മരിച്ചു കിടക്കുന്നതാണ് കണ്ടത് എന്നും സമീപത്ത് ചേട്ടത്തിയമ്മയും മറ്റുരണ്ടുപേരും ഉണ്ടായിരുന്നു എന്നും കൊല്ലപ്പെട്ട മരിയാനസിന്റെ സഹോദരൻ അബ്രഹാം പറയുന്നു.  
 
അബ്രഹാമിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മൂന്ന് പേരേയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തുവച്ചു തന്നെ മൂന്ന് പേരും മരണപ്പെട്ടു. തിങ്കളാഴ്ച്ച രാത്രിയാണ് മരിയാനസ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് ഭാര്യയും സുഹൃത്തുക്കളും കൊല്ലപ്പെട്ടു 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments