എപ്പോഴും മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പം, തന്നോട് സ്നേഹമില്ല, ആറുവയസുകാരനെ അമ്മ കുത്തിക്കൊന്നു

Webdunia
വെള്ളി, 12 ജൂണ്‍ 2020 (11:42 IST)
മുത്തച്ഛനോടും മുത്തശ്ശിയോടും സ്നേഹക്കൂടുതൽ കാണിച്ചതിലുള്ള പകയിൽ സ്വന്തം മകനെ കറിക്കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഞ്ചാബിലെ ജലന്ധറിൽ ഷാഹ്കോട്ടിലാണ് ക്രൂരമായ സഭവം ഉണ്ടായത്. 30 കരിയായ കുൽവീന്ദർ കൗറാണ് മകൻ അർഷ്പ്രീതിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ രണ്ടാംനിലയിൽനിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ചിത്സയിലാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. 
 
ഭർത്താവിന്റെ മാതാാപിതാക്കൾക്ക് ഒപ്പമാണ് കുൽവീന്ദറും മകനും താമസിച്ചിരുന്നത്. മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പമാണ് മകൻ എപ്പോഴും സമയം ചിലവഴിയ്ക്കാറുള്ളത്. ഇത് കുൽവീന്ദറിനെ അസ്വസ്ഥയാക്കിയിരുന്നു. തിങ്കളാഴ്ച ഭക്ഷണം കഴിച്ച ശേഷം അർഷ്പ്രീത് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മുറിയിലേക്ക് പോയത് കുൽവീന്ദറിഷ് ഇഷ്ടപ്പെട്ടില്ല. മകനെ അവിടെ നിന്നും സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന ശേഷം യുവതി കുഞ്ഞിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 
 
രണ്ട് തവണ കു‌ൽവീന്ദർ മകനെ കുത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിവന്ന മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ വച്ച് കുട്ടി മരണപ്പെടുകയായിരുന്നു. ഈസമയം വീടിന്റെ രണ്ടാംനിലയിൽനിന്നും ചാടി കുൽവീന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments