Webdunia - Bharat's app for daily news and videos

Install App

ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം; ഭാര്യയും കാമുകനും അറസ്റ്റില്‍

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (20:58 IST)
കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് യുവതി അറസ്റ്റില്‍. കാമുകനെയും കൊലപാതകത്തിന് സഹായിച്ച മറ്റൊരു യുവാവിനെയും പൊലീസ് പിടികൂടി. പരപുരുഷബന്ധം അറിഞ്ഞതുമുതല്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നത് തുടര്‍ന്നപ്പോഴാണ് കൊലപാതകം നടത്താന്‍ ഭാര്യ തീരുമാനിച്ചത്. അര്‍ണാലയിലാണ് സംഭവം. 
 
29കാരിയായ യുവതിയും കാമുകനും കൂട്ടാളിയുമാണ് പൊലീസ് വലയിലായത്. മറ്റൊരു സഹായിയെ ഇനിയും പിടികൂടിയിട്ടില്ല. യുവതിയുടെയും കാമുകന്‍റെയും സഹായികള്‍ മൃതദേഹം ഉപേക്ഷിക്കാനായി ആക്‍ടീവ സ്കൂട്ടറില്‍ പോകുമ്പോള്‍ പൊലീസിന് സംശയം തോന്നിയതാണ് കേസിന്‍റെ ചുരുളഴിയാന്‍ കാരണമായത്.
 
പുലര്‍ച്ചെ മൂന്നുമണിക്ക് രണ്ടുപേര്‍ ആക്ടീവയില്‍ വന്ന് ഒരു ചാക്കുകെട്ട് ഉപേക്ഷിച്ച് പോകുന്നത് കണ്ടപ്പോള്‍ പട്രോളിംഗിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് സംശയം തോന്നി അവരെ പിന്തുടര്‍ന്നു. ഒരാളെ പിടികൂടിയെങ്കിലും മറ്റേയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീടാണ് മനസിലായത് ചാക്കിലുണ്ടായിരുന്നത് ഒരു യുവാവിന്‍റെ മൃതദേഹമാണെന്ന്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിപ്പെടുന്നത്.
 
യോഗേഷ് റൌത്ത് (35) ആണ് കൊല്ലപ്പെട്ടത്. യോഗേഷിന്‍റെ ഭാര്യ അശ്വിനി പിന്നീട് പിടിയിലായി. ഇലക്‍ട്രീഷ്യനായ യോഗേഷ് ഭാര്യയും രണ്ട് കുട്ടികളുമൊത്ത് വെസ്റ്റ് വിരാറിലാണ് താമസിച്ചിരുന്നത്. രാജ് അര്‍ജുന്‍ എന്ന 20കാരനുമായി അശ്വിനിക്ക് വഴിവിട്ട അടുപ്പമുണ്ടായതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
 
ഈ ബന്ധം യോഗേഷ് അറിയുകയും അയാള്‍ മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് അശ്വിനിയെ ഉപദ്രവിക്കുകയും ചെയ്തു. ദിവസവുമുള്ള ഉപദ്രവം തുടര്‍ന്നപ്പോള്‍ യോഗേഷിനെ കൊലപ്പെടുത്താനായി അശ്വിനിയും രാജും രണ്ടുപേരെ ചുമതലപ്പെടുത്തി. ഒന്നരലക്ഷം രൂപ വാഗ്‌ദാനം ചെയ്തായിരുന്നു ജാവേദ്, ഫൈസന്‍ എന്നിങ്ങനെ രണ്ടുപേരെ കൃത്യം ചെയ്യാനായി ചുമതലപ്പെടുത്തിയത്. 
 
യോഗേഷ് ഉറങ്ങിക്കിടക്കുമ്പോള്‍ രാജിനെയും കൂട്ടാളികളെയും അശ്വിനി വിളിച്ചുവരുത്തുകയായിരുന്നു. യോഗേഷിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി. മൃതദേഹം ഉപേക്ഷിക്കാന്‍ ജാവേദിനെയും ഫൈസനെയും ഏല്‍പ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടെ മരണം: പ്രധാനമന്ത്രി അനുശോചിച്ചു

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

Gold Price Kerala: പൊന്ന് മിന്നില്ല, ഇനി പൊള്ളും, പവൻ വില 55,000 കടന്ന് മുന്നോട്ട്

Iran President Ibrahim Raisi Killed: ഹെലികോപ്ടര്‍ അപകടം; ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ബുധനാഴ്ച വരെ അതിതീവ്ര മഴ; തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തി

അടുത്ത ലേഖനം
Show comments