തൃശൂരിലും എറണാകുളത്തും നടന്ന എ ടി എം മോഷങ്ങൾക്ക് പിന്നിൽ പ്രഫഷണൽ സംഘം: പത്ത് മിനിറ്റിനുള്ളിൽ എ ടി എം തകർത്ത് പണവുമായി കടന്നു

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (15:24 IST)
മധ്യകേരളത്തിൽ കൊച്ചിയിലും തൃശൂരിലും നടന്ന എം ടി എം മോഷണം ഒരേ സംഘം നടത്തിയതാണെന്ന നിമനത്തിൽ പൊലീസ്. തൃശൂർ കൊരട്ടിയിലെ സൌത്ത് ഇന്ത്യൻ ബാങ്കിന്റെ എ ടി എമ്മിൽ നിന്നും 25 ലക്ഷം രൂ‍പയും, എറണാകുളം ഇരുമ്പനത്തെ എസ് ബി ഐ എ ടി എമ്മിൽ നിന്നും10 ലക്ഷം രൂപയുമാണ് കവർച്ച നടത്തിയത്. 
 
രണ്ട് എ ടി എമ്മുകളിലും സമാനമായ രീതിയിലാണ് മോഷണം നടത്തിരിക്കുന്നത്. എ ടി എം കൌണ്ടറിനുള്ളിൽ കയറിയ ഉടൻ മോഷ്ടാവ് സി സി ടി വി ക്യാമറ പെയിന്റടിച്ച് മറക്കുകയും പത്തുമിനിറ്റിനുള്ളിൽ തന്നെ എ ടി എം തകർത്ത് പണവുമായി കടക്കുകയാണ് ചെയ്തിരിക്കുന്നത്. മോഷണത്തിനു ശേഷം രണ്ടിടത്തും ഷട്ടറുകൾ താഴ്ത്തിയിട്ടുണ്ട്.
 
സംഘത്തിൽ മൂന്നുപേരുള്ളതയാണ് പൊലീസിന്റെ നിഗമനം. രണ്ടു പേർ കാറിലിരിക്കുയായിരുന്നു. വെള്ളിയാച പുലർച്ചെ 4.50ഓടെയാണ് കൊരട്ടി സൌത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മിൽ മോഷണം നടന്നത്. ഒരു സി സി ടി വി ക്യാമറ പെയിന്റഡിച്ച് മറച്ചെങ്കിലും മറ്റൊരു ക്യാമറയിൽ മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ  അന്വേഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

അടുത്ത ലേഖനം
Show comments