നൃത്ത സംവിധായികയുടെ സെക്‍സ് റാക്കറ്റ് പൊളിച്ച് പൊലീസ്; ഇടപാട് കണ്ട് ഞെട്ടി അധികൃതര്‍ - ഇരയായത് നിരവധി പെണ്‍കുട്ടികള്‍

നൃത്ത സംവിധായികയുടെ സെക്‍സ് റാക്കറ്റ് പൊളിച്ച് പൊലീസ്; ഇടപാട് കണ്ട് ഞെട്ടി അധികൃതര്‍ - ഇരയായത് നിരവധി പെണ്‍കുട്ടികള്‍

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (13:39 IST)
പെണ്‍കുട്ടികളെ വിദേശത്ത് എത്തിച്ച് വേശ്യവൃത്തി നടത്തിയ ബോളിവുഡ് നൃത്തസംവിധായിക അറസ്‌റ്റില്‍ ബോളിവുഡ് നൃത്ത സംവിധായിക ചെയ്യുന്ന ആഗ്നസ് ഹാമില്‍ട്ടണനെയാണ് (56) മുംബൈ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.

നൃത്തപരിപാടിക്കെന്ന പേരില്‍ യുവതികളെ വിദേശത്തേക്ക് കയറ്റി അയക്കുകയും സെക്‌സ്‌റാക്കറ്റുകള്‍ക്ക് കൈമാറുകയും ചെയ്‌ത സംഭവത്തിലാണ് ആഗ്നസ് അറസ്‌റ്റിലായത്. അന്ധേരിയിലെ ലോഖണ്ഡ വാലയില്‍ നടത്തിയിരിന്ന നൃത്തക്ലാസിന്റെ മറവിലായിരുന്നു ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.

ഫേസ്‌ബുക്ക് വഴി സിനിമാ - രാഷ്‌ട്രീയ മേഖലയിലുള്ളവരുമായി ബന്ധം സ്ഥാപിച്ചാണ് ആഗ്നസ് വര്‍ഷങ്ങളായി ഇടപാട് നടത്തിയിരുന്നത്. ഒരു പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി കയറ്റി അയക്കുന്നതിലൂടെ അരലക്ഷം രൂപയോളമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്.

അടുത്തിടെ കയറ്റി അയച്ച ഒരു പെണ്‍കുട്ടിയെ കെനിയന്‍ സര്‍ക്കാര്‍ പിടികൂടിയതോടെയാണ് ആഗ്നസിന്റെ ഇടപാടുകള്‍ പുറത്തായത്. നൃത്തക്ലാസില്‍ വന്ന ദരിദ്ര സാഹചര്യമുള്ള ഒരു യുവതിയെയാണ് ഇവര്‍ കെനിയയിലേക്ക് അയച്ചത്. കെനിയയിലെ ഒരു ഹോട്ടലില്‍ നല്ല ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു ആഗ്നസ് ഇവരെ അവിട്ടേ അയച്ചത്. എന്നാല്‍, പരിശോധനയ്‌ക്കിടെ യുവതിയെ അധികൃതര്‍ പിടികൂടുകയായിരുന്നു.

വാഗ്ദാനം ചെയ്‌ത ജോലി ലഭ്യമായില്ലെന്നും ആഗ്നസും നെയ്‌റോബിയയില്‍ ഉണ്ടായിരുന്ന റസിയാ പട്ടേല്‍ എന്നയാളും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിച്ചുവെന്നും യുവതി പൊലീസിന് നല്‍കിയതാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

ആഗ്നസ് വര്‍ഷങ്ങളായി സെക്‍സ് റാക്കറ്റ് നടത്തിവരികയാണെന്നും ഇവര്‍ നിരവധി യുവതികളെ വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളുടെ പാസ്‌പോര്‍ട്ട് തടഞ്ഞു വെച്ചാണ് ഇവര്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം