സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി യമുനാ നദിയിൽ ഉപേക്ഷിക്കുന്നതിനിടെ മലായാളി ഉൾപ്പടെ മൂവർസംഘം പിടിയിൽ

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (12:53 IST)
ഡൽഹി: സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്കേസിലാക്കി യമുന നദിയി ഒഴുക്കാൻ ശ്രമിക്കുന്നതിനിടയിൽ മലായാളി ഉൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ദീപാംശു എന്നായാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണ് പൊലീസ് പിടിയിലായത്.
 
ഗേറ്റർ നോയിടയിൽ ഇവരുടെ താമസ സ്ഥലത്ത് വച്ചാണ് സംഭവം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം പിന്നീട് കയ്യേറ്റത്തിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ വിശാല ത്യാഗിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട ദീപാംശു.  
 
ഞായറാഴ്ച വഴക്കിനെ തുടർന്ന് വിശാലും പൌരുഷും ദീപാംശുവിനെ മർദ്ദിച്ച് പിടിച്ചു വക്കുകയും മനോജ് പിള്ള കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ച് യമുന നദിയിൽ ഒഴുക്കാൻ കൊണ്ടുപോകുകയായിരുന്നു. ഇതിനായി സുഹൃത്തിന്റെ കാറ് ചോദിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ പോകവെ സ്യൂട്ട്കേസിൽ നിന്നും രക്തം ഇറ്റു വീഴുന്നത് പൊലീസ് കണ്ടതോടെയാണ്  ഇവർ പിടിയിലാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments