Webdunia - Bharat's app for daily news and videos

Install App

കോളേജ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തിയ ശേഷം മാലിന്യക്കൂമ്പാരത്തിൽ തള്ളി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (16:17 IST)
രാജാക്കാട്: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കോളേജ് വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തള്ളി. പെരിയകനാല്‍ എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനില്‍ രാജേന്ദ്രന്റെ മകനും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ബിരുദവിദ്യാര്‍ഥിയുമായ 21കാരൻ ബാലകൃഷ്ണനാണ്  കൊല്ലപ്പെട്ടത്.സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. 
 
സുഹൃത്തുക്കളും അയല്‍വാസികളുമായ അരുണ്‍, മാരീസ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് രണ്ടിന് അരുണും മാരീസും ചേര്‍ന്ന് ബാലകൃഷ്ണനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയിരുന്നു. പിന്നീടു ബാലകൃഷ്ണനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതിൽനിന്നുമാണ് കൊലപാതകം പുറത്തുവന്നത്. 
 
ചിന്നക്കനാല്‍ സിങ്കുകണ്ടം റോഡരികിലെ മാലിന്യക്കൂനയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബാലകൃഷ്ണനെ കഴിഞ്ഞമാസം അതിര്‍ത്തിയില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവുകടത്തുമായി ബന്ധമുണ്ടായിരുന്ന പ്രതികള്‍ ഇക്കാര്യം മറച്ചുവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു.  ഇതേതുടര്‍ന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

അടുത്ത ലേഖനം
Show comments