കോഴിക്കോട് കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (16:10 IST)
കോഴിക്കോട്: മുക്കം കല്ലുരുട്ടിയിൽ ഭർത്താവ് ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. കല്ലുരുട്ടി സ്വദേശി സ്നേഹയുടെ മുഖത്തേക്ക് ഭർത്താവ് ജെയ്സൺ ആസിഡ് ഒഴിക്കുകയായിരുന്നു. 
 
ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  കുടുംബ വഴക്കിനെ തുടർന്നാണ് ജെയ്സൺ ഭാര്യക്ക് നേരെ വാസിഡൊഴിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. ജെയ്സനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ എപ്പോഴും വഴക്കുണ്ടാവാറുണ്ടെന്ന് അയൽ‌വാസികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments