Webdunia - Bharat's app for daily news and videos

Install App

മുട്ട മോഷ്ടിച്ചു, ഒടുവിൽ വ്യവസായി കുടുങ്ങിയത് ഇങ്ങനെ !

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (12:56 IST)
ബിസിനസിലെ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി മുട്ട  മോഷടിച്ച വ്യാപാരി ഒടുവിൽ പിടിയിലായി. മുട്ട മോഷ്ടിച്ച് എന്ത് സാമ്പത്തിക ലാഭം എന്ന് ചിന്തിക്കേണ്ട 5 ലക്ഷം രൂപയുടെ കോഴിമുട്ടയുടെ ലോഡാണ് സാദത്ത് എന്ന വ്യാപാരി തന്ത്രപരമായി മോഷ്ടിച്ചത്. 
 
മുഹമ്മദ് നബി ഷെയ്ഖും മകനായ മുസ്സമ്മിലും ഹൈദെരാബാദിൽ നിന്നും 5 ലക്ഷം രൂപക്ക് 1,41,000 മുട്ടകൾ വ്യാപാരത്തിനായി വാങ്ങി ട്രക്കിൽ താനെയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ അമ്പനാഥ്-ബദല്‍പൂര്‍ റോഡിലെ ഗ്രീന്‍ സിറ്റി ടി സര്‍ക്കിളില്‍ എത്തിയതോടെ നാൽ‌വർ സംഘം ഇരുവരെയും അക്രമിച്ച് വാഹനവുമായി കടക്കുക്കുകയായിരുന്നു. 
 
മുഹമ്മദ് താനെ ക്രൈംബ്രാഞ്ചിൽ പരാതി നൽകി. ഇതോടെ പൊലീസ് നടത്തിയ അന്വേഷണമാണ് വ്യാപാരിയായ സാദത്തിനെ കുടുക്കിയത്. സാദത്ത് ചിലർക്ക് ഹോൾ‌സെയിൽ വിലയിൽ മുട്ട വിറ്റതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭിവാന്തി വാഡ റോഡിലെ ഇയാളുടെ ഗോഡൌണിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച മുട്ട കണ്ടെത്തി. സാമ്പത്തിക നഷ്ടം നികത്താനാണ് മോഷണം നടത്തിയത് എന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments