രണ്ടാമതും പിറന്നത് പെൺകുട്ടി, പിഞ്ചുകുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊലപ്പെടുത്തി

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (12:59 IST)
ചെന്നൈ: പതിനെട്ട് ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ അമ്മ അതിക്രൂരമായി കൊലപ്പെടുത്തി. 25കാരിയായ ചെന്നൈ കാശിമേട് സ്വദേശി സെലസ്റ്റീന എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ നിലത്തടിച്ച കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് യുവതി കുഞ്ഞിനെ ക്രൂരമായി നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് തവണ കുഞ്ഞിനെ നിലത്തടിച്ച് കുഞ്ഞ് മരിച്ചു എന്നുറപ്പായപ്പോൾ പാൽ കുടിക്കുന്നതിനിടയിൽ കുഞ്ഞ് ശ്വാസമുട്ടി മരിച്ചു എന്ന് യുവതി ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. 
 
എന്നാൽ കുട്ടിയുടെ തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണത്തിന് കാരണം എന്ന് കണ്ടെത്തിയതോടെ പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴികളിൽ വൈരുദ്യം തോന്നിയ പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 
 
പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു, രണ്ടാമതും പെൺകുഞ്ഞിനെ ജൻ‌മം നൽകിയതിനെ തിടർന്ന് ഭർത്താവിൽ‌നിന്നും മാനസികമായും ശാരീരികമായും പീഡനം നേരിടേണ്ടി വന്നിരുന്നു. ഭർത്താവ് തന്നെ ഉപേക്ഷിക്കുമോ എന്ന ഭയത്തിലാണ് താൻ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് യുവതി പൊലീസിന് മൊഴി നൽകി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments