ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം മകന്റെ കൺ‌മുന്നിൽ‌വച്ച് അച്ഛൻ കഴുത്തറുത്ത് മരിച്ചു

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (20:30 IST)
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വന്തം മകന്റെ കൺമുന്നിൽ വച്ച് പിതാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. മഹാരാഷ്ട്രയിൽ ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലാണ് ദാരുണമായ സംഭവം നടന്നത്. അനില്‍ ഷിന്‍ഡെ എന്ന 34 കാരനാണ് മുപ്പത്കാരിയായ ഭാര്യ സീമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
 
വിനോദ സഞ്ചാരത്തിനായാണ് കുടുംബം മഹാബലേശ്വറിലെത്തിയത്. പകൽ ഇരുവരും സന്തോഷത്തോടെ കാഴ്ചകൾ ആസ്വദിച്ചതാണ്. എന്നാൽ രാത്രി ഇരുവരും തമ്മിൽ വക്കുതർക്കം ഉണ്ടാവുകയായിരുന്നു. 11 കാരനായ മകൻ ഉറങ്ങിയതിന് ശേഷമാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. അമ്മയുടെ കരച്ചിൽകേട്ടാണ് കുട്ടി ഉറക്കത്തിൽനിന്നും ഉണരുന്നത്. 
 
അമ്മയെ കൊല്ലാതിരിക്കാൻ മകൻ കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. സീമ മരിച്ചു എന്നുറപ്പുവരുത്തിയതിന് ശേഷം മകൻ നോക്കിനിൽക്കേ അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. സംഭവം കണ്ട് കുട്ടി പേടിച്ച് പുറത്തേക്കോടിയതോടെ ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു

അടുത്ത ലേഖനം
Show comments