ഭാര്യയെ തൊട്ടരികിലിരുത്തി സഹയാത്രികയുടെ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് സ്വകാര്യഭാഗത്ത് സ്പർശിച്ചു, ഇന്ത്യക്കാരനെ 9 വർഷം തടവിന് ശിക്ഷിച്ച് അമേരിക്കൻ കോടതി

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (15:45 IST)
വിമാന യാത്രക്കിടെ സഹായാത്രികയെ ലൈംഗികമായി ചൂഷണം ചെയ്ത് ഇന്ത്യക്കാരന് 9  വർഷം ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. അമേരിക്കയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ പ്രഭു രാമിമൂർത്തിയെയാണ് കോടതി 9 വർഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാലുടൻ അമേരിക്കയിൽ പ്രവേശിക്കാനാവാത്ത വിധത്തിൽ പ്രഭുവിന് വിലക്കേർപ്പെടുത്തണം എന്നും കോടതി വിധിച്ചു.
 
ഈ മാസം തുടക്കത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യയുമായി ലാസ് വേഗാസിൽ നിന്നും ഡിട്രോയിറ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെ സമീപത്തെ സീറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് യുവതിയുടെ സ്വകാര്യഭാഗത്ത് ഇയാൾ സ്പർശിക്കുകയായിരുന്നു.
 
ശരീരത്തിൽ സ്പർശനം അറിഞ്ഞതോടെ യുവതി പെട്ടന്ന് ഉണർന്നു. യുവതിയുടെ മേൽ വസ്ത്രത്തിന്റെ ബട്ടണുകളും അടിവസ്ത്രത്തിന്റെ സിബും അഴിച്ച നിലയിലായിരുന്നു ഉണ്ടയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ പ്രഭു ഭാര്യയുടെ തോളിലേക്ക് ഉറങ്ങിവീഴുന്നതായി നടിച്ചു. ഇതോടെ ഉറങ്ങുകയായിരുന്ന ഭാര്യയും ഉയർന്നു.
 
വിമാനത്തിനുള്ളിൽ ഇരുവരും വാക്കുതർക്കം ഉണ്ടായതോടെ ഇവരെ വേറെ സീറ്റുകളിലേക്ക് മാറ്റി ഇരുത്തുകയായിരുന്നു. എന്നാൽ യുവതി തെളിവുകളോടെ വിമാന അധികൃതരെ സമീപിച്ചതോടെ വിമാനം ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
തന്റെ ദേഹത്ത് കിടന്നാണ് യുവതി ഉറങ്ങിയത് എന്ന് പറഞ്ഞ് ആദ്യം ചോദ്യം ചെയ്യലിൽ പ്രതിരോധിച്ചെങ്കിലും എഫ് ബി ഐയുടെ ചോദ്യം ചെയ്യലിൽ പ്രഭു എല്ലാം സമ്മതിച്ചു. പ്രോസിക്യൂഷൻ 11 വർഷം തടവ് നൽകണം എന്നാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും കോടതി 9 വർഷം ശിഷ വിധിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments