കൊച്ചിയിൽ വഴിയരികിൽ ഉറങ്ങുകയായിരുന്ന വയോധികന്റെ തലയിലൂടെ ലോറി കയറിയിറങ്ങി, നിർത്താതെ പോയ ലോറിയെ കണ്ടെത്താനാകാതെ പൊലീസ്

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (16:28 IST)
കൊച്ചി: വഴിയരികില്‍ ഉറങ്ങിക്കിടന്ന വയോധികന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണമായി മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെ വെല്ലിംഗ്ടണ്‍ ഐലന്റിന് സമീപത്തെ കൊങ്കന്‍ ടാങ്കിനും വാക്ക് വേയ്ക്കുമിടയിലാണ് അപകടം ഉണ്ടായത്. അറുപതിനോടടുത്ത് പ്രായമുള്ള അജ്ഞാതനെയാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 
 
അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച്‌ വ്യക്തമായ സൂചനകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ല. സമീപത്തെ ടയറിന്റെ പാടുകളില്‍ നിന്നും വലിയ ലോറിയാകാം അപകടം ഉണ്ടാക്കിയത് എന്ന  പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വാക്ക് വേയ്ക്ക് സമീപത്തെ സി സി ടി വി കാമറകള്‍ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പോലീസിന് വാഹനം സമീപത്തെ സി സി ടി വി കാമറകള്‍ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പോലീസിന് വാഹനം കണ്ടെത്താനായില്ല .  
 
വിശ്രമിക്കുന്നതിനായി ഡ്രൈവർമാർ ലോറികൾ ഇവിടങ്ങളിൽ നിർത്തിയിടുന്ന പതിവുണ്ട്. ഇത്തരത്തിൽ ആരെങ്കിലും റിവേഴ്സ് എടുത്തപ്പോൾ അപകടം ഉണ്ടായതാവാം എന്നാണ് കരുതുന്നത്. പരിസരത്ത് സ്ഥിരമായി ലോറി നിർത്താറുള്ള ഡ്രൈവർമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 
 
അതേസമയം മരിച്ച വയോധികനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്ത് ആക്രി പെറുക്കി നടക്കുന്ന ആളാണെന്ന സംശയമുണ്ടെന്നാണ് ഹാര്‍ബര്‍ പോലീസ് പറയുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വയോധികന്റെ തലയിലൂടെ ടയര്‍ കയറിയിറങ്ങിയതിന്റെ പാടുകള്‍ മാത്രമാണുള്ളതെന്നും ശരീരത്തില്‍ മറ്റെവിടെയും പരിക്കുകളോ മുറിവുകളോ ഇല്ലെന്നും പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ പോത്തിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപയാക്കി, ചോദ്യം ചെയ്തതിന് ജനക്കൂട്ടത്തിന് നേരെ കത്തി വീശി

തൃശൂരിൽ ഇടത് ആധിപത്യം തുടരുമെന്ന് പുതിയ സർവേ; മണലൂരിൽ എൽഡിഎഫ്

ഇസ്രായേൽ ഡ്രോൺ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈൽ വർഷം, പൂർണ്ണമായും നശിച്ചതായി റിപ്പോർട്ട്

ആ ഇടങ്ങേറ് പിടിച്ച ഹോർമുസ് തുറക്കടാ, ഇല്ലേൽ നീയെല്ലാം തീർന്ന്, ഇറാനെ പച്ചത്തെറി വിളിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments