മരുമകളുമായി അവിഹിതബന്ധം, എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി

Webdunia
വെള്ളി, 25 ജനുവരി 2019 (10:44 IST)
ചെന്നൈ: മരുമകളുമായി അവിഹിതബന്ധം പുലർത്തിയ എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തി കൊലപ്പെടുത്തി. ചെന്നൈ ജെ ജെ നഗറിലാണ് സംഭവം ഉണ്ടായത്. യേശുരാജനെന്ന  എഴുപതുകാരനെയാണ് ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. 
 
ഭാര്യക്കും മകനും മരുമകൾക്കുമൊപ്പമാണ് യേശുരാജൻ കഴിഞ്ഞിരുന്നത്. മരുമകളുമായി യേശുരാജന് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം യേശുരാജൻ മരുമകളുടെ പേരിൽ എഴുതിവക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞതോടെ ഭാര്യ കല ഇക്കാര്യങ്ങൾ തന്റെ സഹോദരൻ ഗോപാലനെ അറിയിച്ചു. 
 
സഹോദരി ഡെയ്സി, മകള്‍ ജെന്നിഫര്‍ മകളുടെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരുമായി ഗോപാൽ കൂടിക്കാഴ്ച നടത്തി യേശുരാജനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അയൽക്കാരാണ് പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ പ്രതികളെയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

China vs Taiwan: തായ്‌വാനെ വട്ടമിട്ട് ചൈനീസ് പടക്കപ്പലുകൾ: 'ജസ്റ്റിസ് മിഷൻ 2025' രണ്ടാം ദിനത്തിലേക്ക്; ഏഷ്യ-പസഫിക് മേഖല യുദ്ധഭീതിയിൽ

മദ്യപിച്ചെത്തി ഗാന്ധി പ്രതിമയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആര്‍ബിഐയുടെ മുന്നറിയിപ്പ്: ജനുവരി 1 മുതല്‍ മൂന്ന് വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തേക്കാം

വിനോദസഞ്ചാര കേന്ദ്രത്തില്‍ ആറ് വയസ്സുകാരി നദിയില്‍ വീണ് മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments