കണ്ണൂരിൽ രണ്ടാംക്ലസുകാരിയെ അമ്മയുടെ കാമുകൻ മദ്യം നൽകി പീഡനത്തിനിരയാക്കി

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (20:24 IST)
കണ്ണൂർ: രണ്ടാംക്ലാസുകാരിയെ മദ്യം നൽകി മയക്കി പീഡനത്തിനിരയാക്കി അമ്മയുടെ കാമുകൻ. കണ്ണൂരിൽ ശ്രീകണ്ഠാപുരത്താണ് സംഭവം ഉണ്ടായത്. പരാതിയിൽ ഉണ്ണികൃഷ്ണൻ എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
 
ജനുവരിയിലാണ് സംഭവം നടന്നത്. പ്രതി രാത്രിയിൽ കാറുമായെത്തി അമ്മയെയും പെൺകുട്ടുയെയും കൂട്ടിക്കൊണ്ടുപ്പൊവുകയായിരുന്നു. ബന്ധുവീട്ടിലേക്കാണ് പോകുന്നത് എന്നാണ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്. തുടർന്ന് മദ്യം നൽകിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അമ്മയും മദ്യ ലഹരിയിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
 
അമ്മയുമായി താൻ അടുപ്പത്തിലാണ് എന്ന് പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഉണ്ണികൃഷ്ണൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭയത്താൽ പെൺകുട്ടി കര്യങ്ങൾ പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സ്കൂളിലെ അധ്യാപികയോട് പെൺകുട്ടി കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. 
 
ഇതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈനിന്റെ നിർദേസപ്രകാരമാണ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഉണ്ണികൃഷ്ണൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം; സതീശൻ ഒറ്റപ്പെടുന്നു, വേണുഗോപാലിനൊപ്പം നിൽക്കാൻ ചെന്നിത്തല

നവീകരിച്ച ശംഖുമുഖം ബീച്ച് മെയ് അവസാനത്തോടെ തുറക്കും

വേനല്‍ക്കാലം ആഘോഷമാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരാമെന്ന് ഉറപ്പുനൽകി വിജയ്

കുംഭമേള വൈറല്‍ താരത്തെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ സാധ്യത; സുരക്ഷ ഒരുക്കാന്‍ കേരള പോലീസ്

അടുത്ത ലേഖനം
Show comments