Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിനൊടുവിൽ ഒളിച്ചോടി വിവാഹം, തന്നോട് വഴക്കിടുന്നതിന്റെ പ്രതികാരം തീർക്കാൻ 23കാരനായ ഭർത്താവ് 18കാരിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (15:08 IST)
ഗുരുഗ്രാം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ പൂട്ടിയിട്ട് നാടുവിട്ട യുവാവിനെ പൊലീസ് പിടികൂടി. കൊലപതകം നടന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. നാഥുപൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 23കാരനായ ധർമേന്ദർ എന്ന യുവാവ് ഭാര്യയായ കരൺ കൌറിനെ കൊലപ്പെടുത്തുകയായിരുന്നു.
 
2018ലാണ് പ്രണയം വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുന്നത്. തുടർന്ന് നാഥുപൂരിൽ വാടകവീടെടുത്ത് ഇവർ താമസവും ആരംഭിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഇരുവരും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു.
 
സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഈ ദേശ്യത്തിൽ ഉറങ്ങിക്കിടക്കവെ കരൺ കൌറിന്റെ കഴുത്തിൽ ദുപ്പട്ട കുരുക്കി ധർമേന്ദർ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഇയാൾ വീട്ടുപൂട്ടി സ്ഥലം‌വിട്ടു. പൂട്ടിക്കിടക്കുന്ന വീട് വൃത്തിയാക്കാനായി വീടിന്റെ ഉടമ എത്തിയപ്പൊൾ വീട്ടിൽനിന്നും ദുഗന്ധം വന്നതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
 
പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ കരൺ കൌറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ കരണിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ട് എന്ന് മകൾ പല തവണ പരാതി പറഞ്ഞിട്ടുണ്ട് എന്ന് കരൺ കൌറിന്റെ അച്ഛൻ പൊലീസിൽ പരാതി നൽകി.
 
കൊലപാതകത്തിന് ശേഷം ധർമേന്ദർ ഡൽഹിയിലേക്കാണ് കടന്നത് എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പല സുഹൃത്തുക്കളുടെ വീടുകളിലും ഇയാൾ മാറി മാറി താമസിച്ചതായും പൊലീസ് മനസിലാക്കി. ഗുരിഗ്രാമിൽ മറ്റൊരു സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments