ഭർത്താവ് വീട്ടിലില്ലെന്ന് ആദ്യം ഉറപ്പുവരുത്തി, അഥിതികളായി എത്തിയ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (12:48 IST)
ഹൈദരാബാദ്: ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവും ഇയളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തെലങ്കാനയിലെ പഹദിശരീഫില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
 
യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയം നോക്കിയാണ് മൂവരും വീട്ടിലെത്തിയത്. ബന്ധുക്കൾ വീട്ടിൽ വന്നതോടെ യുവതി സ്വീകരിച്ചിരുത്തി. എന്നാൽ പ്രതികൾ മൂന്ന് പേരും ചേർന്ന് 35കാരിയായ യുവതിയെ കീഴ്പ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
 
നാല് കുട്ടികളുടെ മാതാവാണ് പീഡനത്തിനിരയായ യുവതി. ഭർത്താവ് വീട്ടിലെത്തിയതോടെ യുവതി സംഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞു. ഇതോടെ ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതികളെ  പൊലീസ് പിടികൂടിയിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments