വിവാഹ വാഗ്ധാനം നൽകി നിരന്തരം പീഡനത്തിന് ഇരയാക്കി; 7 ലക്ഷം രൂപയും തട്ടിയെടുത്തു, യുവതിയുടെ ശരീരവും, പണവും ലക്ഷ്യംവച്ച് 38കാരൻ ഒരുക്കിയ കെണി ഇങ്ങനെ

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (19:14 IST)
വിവാഹ വാഗ്ധാനം നൽകി യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. വിവാഹം കഴിക്കാം എന്ന് ഉറപ്പു നൽകി 7 ലക്ഷം രൂപയും പ്രതി യുവതിയിൽനിന്നും തട്ടിയെടുത്തിരുന്നു. നിതിൻ സാമറാവു ശിൻഡെയാണ് സംഭവത്തിൽ പൊലീസിന്റെ പിടിയിലായത്.
 
ഇരുവരും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. ഇവർ സുഹൃത്തുക്കളുമായിരുന്നു. വിവാഹ മോചിതയായ തന്നെ മുൻ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണ് എന്ന് യുവതി ശിൻഡെയോട് പറഞ്ഞിരുന്നു. യുവതിയെ ഇമോഷണലായി വലയിലാക്കാനുള്ള അവസരം മുതലെടുത്ത് യുവതിയെ വിവാഹം ചെയ്യാം എന്ന് ശിൻഡെ വക്ക് നൽകുകയായിരുന്നു.
 
പ്രതിയുടെ വാക്ക് വിശ്വസിച്ച് യുവതി നിരന്തരം ലൈംഗിക ബന്ധത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു. നിലവിലെ ഭാര്യയുയുമായുള്ള ബന്ധം വേർപ്പെടുത്തി യുവതിയെ വിവാഹം ചെയ്യാൻ സിൻഡെ 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്ന.. ഇതിൽ ഏഴ് ലക്ഷം രൂപ യുവതി നൽകുകയും ചെയ്തു.
 
ലൈംഗികമായി ഉപയോഗിക്കുകയും പണം കയ്യിൽ ലഭിക്കുകയും ചെയ്ത ശേഷം വിവാഹം കഴിക്കുന്ന കാര്യത്തെക്കുറിച്ച് സിൻഡെ സംസാരിക്കാതെയായി. ക്രമേണ മനപ്പൂർവം ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് ചതിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

അടുത്ത ലേഖനം
Show comments