സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട് 15കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, ഓട്ടോ ഡ്രൈവറായ പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

Webdunia
വെള്ളി, 3 മെയ് 2019 (12:52 IST)
മുംബൈ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് തന്ത്രപരമായി പിടികൂടി. രണ്ട് പ്രതികളിൽ ഒരാളെയണ് പൊലീസ് പിടികൂടിയിരിക്കുന്നത്. പീഡനത്തെ അതിജിവിച്ച പെൺകുട്ടിയിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
 
പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയിരുന്നു. ഇതുപയോഗിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന സ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞതോടെ 28കാരനായ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 
ഒരു മാസത്തിന് മുൻപാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്
ശങ്കർ നഗറിലെ വിരാർ ഈസ്റ്റിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. രാത്രിയായതിനാൽ ആൺ സുഹൃത്തിനെയും കൂടെ കൂട്ടിയിരുന്നു. പ്രദേശത്തെ സ്കൂളിന് സമീപത്ത് എത്തിയതോടെ രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും അക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
 
15കാരിയുടെ കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ടാണ് പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇയരാക്കിയത്. ആൺ സുഹൃത്ത് ശബ്ദമുണ്ടാക്കാൻ ശ്രമിച്ചതോടെ ഇയാളുടെ വായിൽ പ്രതികൾ തുണി തിരുകി കയറ്റി.
 
സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാൽ ആൺ സുഹൃത്തിനെ കൊലപ്പെടുത്തും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ പീഡനത്തിന് ഇരയായത് പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് പെൺകുട്ടി വിരാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മദിക്കുകയും കൂട്ടുപ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ദ്വാരപാലക ശില്പ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യും

കുത്തിവയ്പ്പ് ഉപയോഗിച്ചുള്ള കൂട്ടക്കൊല: തെലങ്കാനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് 500 തെരുവ് നായ്ക്കളെ

സർക്കാരിനെതിരെ സിനിമ സംഘടനകൾ സമരത്തിലേക്ക്; 21 ന് തിയേറ്ററുകൾ അടച്ചിടും

ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നു; അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments