Webdunia - Bharat's app for daily news and videos

Install App

വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി വെള്ളച്ചാട്ടത്തിലെറിഞ്ഞു കൊന്നു

വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി വെള്ളച്ചാട്ടത്തിലെറിഞ്ഞു കൊന്നു

Webdunia
ശനി, 17 നവം‌ബര്‍ 2018 (15:21 IST)
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. തമിഴ്‌നാട് കൃഷ്‌ണഗിരി സ്വദേശികളായ നവദമ്പതികളുടെ മൃതദേഹം കര്‍ണാടകയിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ കണ്ടെത്തി. നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നന്ദിഷിന്റ മൃതദേഹം വെള്ളച്ചാട്ടത്തില്‍ നിന്നു ലഭിച്ചത്. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സ്വാതിയുടെ മൃതദേഹവും കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ദളിത് സമുദായത്തില്‍ പെട്ട നന്ദിഷും ഹിന്ദു സമുദായത്തില്‍ പെട്ട സ്വാതിയും മൂന്ന് മാസം മുമ്പാണ് രഹസ്യമായി വിവാഹിതരയാത്. വീട്ടുകാരില്‍ നിന്നും ഭീഷണി നേരിടുന്നതിനാല്‍ ഇവര്‍ കര്‍ണാടകയിലെത്തി ഒളിച്ചു താമസിച്ച് വരികയായിരുന്നു.

നന്ദിഷും സ്വാദിയും കര്‍ണാടകത്തില്‍ ഉണ്ടെന്ന് അയല്‍വാസിയായ സ്‌ത്രീ ശ്രീനിവാസയെ അറിയിച്ചതോടെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

ദമ്പതികള്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയ സ്വാതിയുടെ ബന്ധുക്കള്‍ നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും കാറില്‍ കയറ്റി കൊണ്ടു പോകുകയും യാത്രയ്‌ക്കിടെ കൈയ്യും കാലും ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയുമാ‍യിരുന്നു.

ദമ്പതികളെ അനുനയത്തില്‍ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Grok 3: മസ്ക് വിടാനൊരുക്കമല്ല, സ്വന്തമായി എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി, ഗ്രോക് 3 ലോകത്തിലെ മികച്ചതെന്ന് മസ്ക്

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments