Webdunia - Bharat's app for daily news and videos

Install App

യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്

യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (18:07 IST)
സുഹൃത്തായ യുവതിയെ അവരുടെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്‌തു. ഔറംഗബാദിലെ ഖരാർക്കേഡ എന്ന സ്ഥലത്താണ് സംഭവം. യുവതിയെ പീഡിപ്പിച്ച സുലിബഞ്ജൻ സ്വദേശിയായ ചരൺ സിംഗ് സോണാവാല അറസ്‌റ്റിലായി.

യുവതിയുടെ ഭര്‍ത്താവ് മൂന്ന് വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് യുവതിയും മകനും കോടതിയിലേക്ക് പോകുമ്പോള്‍ സഹായിക്കാനെന്ന വ്യാജേനെ എത്തിയ ചരണ്‍ സിംഗ് ഇരുവര്‍ക്കും ലിഫ്‌റ്റ് നല്‍കി. കാറില്‍ വെച്ച് ഇവർക്ക് ഇയാൾ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നല്‍കി.

ബോധരഹിതരായ ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്തെ ഒരു വീട്ടില്‍ എത്തിച്ചു. ബോധം വീണതിനു പിന്നാലെ മകന്റെ മുന്നില്‍ വെച്ച് യുവതിയെ ചരൺ സിംഗ് ബലാത്സംഗം ചെയ്യുകയായിരുന്നു. തടയാനെത്തിയ മകനെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

പീഡനത്തിനു ശേഷം അവശയായ യുവതിയേയും മകനെയും ചരണ്‍ സിംഗ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. ആശുപത്രിയിലെത്തിയ ബന്ധുക്കളോടാണ് യുവതി തനിക്ക് സംഭവിച്ച ​ദുരന്തം തുറന്നു പറഞ്ഞത്. അന്വേഷണം തുടരുകയാണെന്നും ചരൺ സിംഗ് യുവതിയുടെ ബാല്യകാല സുഹൃത്തായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments