ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി

ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (09:14 IST)
ലൈംഗികബന്ധത്തിനായി ശല്യം ചെയ്‌ത യുവാവിന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചു. താനെയിലെ നന്ദീവാലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയേയും ഇവരുടെ സുഹൃത്തായ രണ്ടു പേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തേജസ് മഹാത്രേ, പ്രവീണ്‍ കെനിയ എന്നിവരാണ് യുവതിക്കൊപ്പം അറസ്‌റ്റിലായത്.

സമീപവാസിയായ യുവാവ് ലൈംഗികാവശ്യം ഉന്നയിച്ച് ദീര്‍ഘകാലമായി യുവതിയെ ശല്യം ചെയ്‌തിരുന്നു. ഇയാളുടെ പെരുമാറ്റം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൃത്യം നടത്താന്‍ യുവതി തീരുമാനിച്ചത്.

ചൊവ്വാഴ്ച രാത്രിയില്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് യുവാവിനെ യുവതി വിളിച്ചുവരുത്തി. തുടര്‍ന്ന് തേജസും പ്രവീണും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ യുവതി തന്നെ യുവാവിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റുകയയിരുന്നു.

ഗുരുതരാവസ്ഥയിലായ യുവാവിനെ നാട്ടുകാരാണ് ദോംബിവാലിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം