Webdunia - Bharat's app for daily news and videos

Install App

കത്തുവയിൽ അവസാനിക്കില്ല ഒന്നും? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു

ബിജെപിയുടെ ഛത്തീസ്ഗഡിൽ പത്ത് വയസ്സുകാരിക്ക് ക്രൂരപീഡനം

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (08:24 IST)
കശ്മീരിലെ കത്തുവയിൽ എട്ടു വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തിൽ പ്രതിഷേധങ്ങളും ജനരോക്ഷവും ഇപ്പോഴും അവസാനിച്ചിട്ടില്ല. കർശന നിയമനടപടികൾ പ്രതികൾക്ക് നേരെ എടുക്കണമെന്നാണ് ആവശ്യം. കത്തുവ വിഷയം ആളിക്കത്തവേ ഛത്തീസ്ഗഡിൽ സമാനമായ രീതിയിൽ പത്തു വയസ്സുകാരി കൊല്ലപ്പെട്ടു.
 
ഛത്തീസ്ഗഡിലെ കബിര്‍ധാമില്‍ വിവാഹ ചടങ്ങിനെത്തിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ചു കൊന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് കബിര്‍ധാം ജില്ലയിലെ റെഹോത്വ സ്വദേശിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ ഇരുപത്തിയഞ്ചുകാരന്‍ ഉത്തം സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എന്നാൽ, പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വരണ്ട നദിയുടെ തീരത്ത് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments