Webdunia - Bharat's app for daily news and videos

Install App

ഗർഭിണിയായ ഭാര്യയേയും മകനെയും മാതാപിതാക്കളെയും വെടിവെച്ച് കൊന്നു, ശേഷം വായിൽ നിറയൊഴിച്ചു; ബിസിനസുകാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ

ബിസിനസിൽ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടർന്നു കുടുംബത്തോടെ ജീവനൊടുക്കാൻ ഓം പ്രകാശ് തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (15:46 IST)
കടക്കെണിയിലായ വിഷമത്തിൽ, ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരൻ സ്വയം വെടിവച്ച് മരിച്ചു. ഗുണ്ടൽപേട്ടിലെ ചാമരാജ് നഗർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ഓം പ്രകാശ് (38), ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), ഓം പ്രകാശിന്റെ അച്ഛൻ നാഗരാജ് ആചാര്യ (65), അമ്മ ഹേമ രാജു (60) എന്നിവരാണു മരിച്ചത്.
 
ബിസിനസിൽ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടർന്നു കുടുംബത്തോടെ ജീവനൊടുക്കാൻ ഓം പ്രകാശ് തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എല്ലാവരുടെയും നെറ്റിയിലാണു വെടിവച്ചിരിക്കുന്നത്. എല്ലാവരും മരിച്ചെന്നുറപ്പാക്കി വായിൽ നിറയൊഴിച്ചാണു ഓം പ്രകാശ് ജീവനൊടുക്കിയത്. ആരും എതിർത്തതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയിൽ ലഭ്യമായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചാമരാജ്പേട്ട് എസ്പി എച്ച്.ഡി.അനന്തകുമാർ അറിയിച്ചു.
 
മൈസൂരുവിൽനിന്ന് എസ്‌യുവി വാഹനത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വ്യാഴാഴ്ച രാത്രിയാണു ഗുണ്ടൽപേട്ടിലേക്കു പോയത്. പുലർച്ചെ മൂന്നോടെ ഓംപ്രകാശും കുടുംബവും കൃഷിയിടത്തിലേക്കു മാറി. അവിടെയാണ് കൂട്ടമരണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു പൊലീസ് വിശദീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

അടുത്ത ലേഖനം
Show comments