Webdunia - Bharat's app for daily news and videos

Install App

ടിക് ടോക്ക് തന്നെയോ വില്ലൻ, മാല മരിച്ചതെങ്ങനെ ? - പിതാവിന്റെ മൊഴിയിലും സംശയം

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (10:51 IST)
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം. ബിരുദപഠനം പൂർത്തിയാക്കിയ മാല (20)യാണു മരണപ്പെട്ടത്. കർണാടകയിലെ കോളാർ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 
 
ടിക്ക് ടോക്ക് വീഡിയോക്കായി പാടത്ത് ചിത്രീകരിക്കുന്നതിനിടെ ആളില്ലാത്ത പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണാണു യുവതിക്ക് ദാരുണാന്ത്യമെന്നാണു പൊലീസ് പറയുന്നത്. അതേസമയം, മാലയുടെ പിതാവിന്റെ മൊഴിയിൽ പൊലീസിനു ചില സംശയങ്ങളെല്ലാമുണ്ട്. പശുവിനു പുല്ല് ചെത്താനാണു മാല പാടത്ത് പോയതെന്നും ഇതാദ്യമായിട്ടല്ല മാല സംഭവസ്ഥലത്ത് പോകുന്നതെന്നുമാണു പിതാവ് നാരായണപ്പ പറയുന്നത്.
 
വെള്ളക്കെട്ടിനു ചുറ്റുവേലി ഇല്ലെന്ന് മാലയ്ക്ക് അറിയാമെന്ന പിതാവിന്റെ മൊഴി പൊലീസിനു സംശയം തോന്നിപ്പിച്ചിരിക്കുകയാണു. മാല പഠനത്തില്‍ മിടുക്കയായിരുന്നെന്നും സ്‌കോളര്‍ഷിപ്പോട് കൂടി പഠിച്ചിരുന്ന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും മാല പഠിച്ചിരുന്ന കോളാറിലെ ഗവണ്‍മെന്റ് വിമന്‍സ് കോളജിലെ അധ്യാപകര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments