Webdunia - Bharat's app for daily news and videos

Install App

പതിനെട്ടുകാരിക്കു നേരെ ലൈംഗികാതിക്രമം: ഡ്രൈവിംഗ് പരിശീലകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ
വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:01 IST)
തിരുവനന്തപുരം :  ഡ്രൈവിംഗ് പഠനത്തിനിടെ പതിനെട്ടുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പരിശീലകൻ അറസ്റ്റിലായി. മാറനല്ലൂർ സ്വദേശി സുരേഷാണ് പൊലീസ് കസ്റ്റഡിയിലായത്.
 
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് ഡ്രൈവിംഗ് പരീശീലനത്തിനിടെ സുരേഷ് കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എന്നാൽ മോശം പെരുമാറ്റം പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.
 
തുടർന്ന്  പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി സുരേഷിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മാറനെല്ലൂർ പൊലീസ് കേസെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.  വ്യാഴാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരുപതിലധികം മൊഴികള്‍ അതീവ ഗൗരവസ്വഭാവം ഉള്ളത്; പോക്‌സോ പരിധിയില്‍ വരുന്ന ആരോപണങ്ങളും

Conflict between Hezbollah and Israel: ഇസ്രയേലിനു തിരിച്ചടി ഉറപ്പെന്ന് ഹിസ്ബുല്ല; യുദ്ധത്തിലേക്കോ?

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments