സുഹൃത്തിനൊപ്പം രാത്രി നടക്കാനിറങ്ങിയ 19 കാരി പീഡനത്തിനിരയായി; സംഭവം രാജ്യ തലസ്ഥാനത്ത്

പുരുഷ സുഹൃത്തിനൊപ്പം രാത്രി പുറത്തിറങ്ങിയെന്നാരോപിച്ച് 19 കാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു

Webdunia
ബുധന്‍, 24 ജനുവരി 2018 (14:12 IST)
പുരുഷസുഹൃത്തിനോടൊപ്പം രാത്രി പുറത്തിറങ്ങി നടന്നുവെന്നാരോപിച്ച് 19കാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂരിലാണ് ദാരുണമായ സംഭവം നടന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. 
 
രാത്രി എട്ടുമണിയോടുകൂടിയാണ് പെണ്‍കുട്ടി സുഹൃത്തായ അലോക് രജ്പുത്തിനൊപ്പം റോഡിലൂടെ നടന്നത്. ഈ സമയത്താണ് ‘രാത്രി കറങ്ങി നടക്കുന്നു’ എന്നാരോപിച്ച് മധ്യവയസ്കനായ ഒരാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഇരുവര്‍ക്കും ധാര്‍മ്മികതയെപ്പറ്റിയും മര്യാദയെപ്പറ്റിയുമെല്ലാം പറഞ്ഞുകൊടുത്ത ഇയാള്‍ ഇരുവരോടും രണ്ടുവഴിക്ക് പോകാന്‍ ആവശ്യപ്പെട്ടുന്നും പരാതിയില്‍ പറയുന്നു. 
 
തുടര്‍ന്ന് താനും അലോകും രണ്ടുവഴിക്ക് പോയെന്നും ആ സമയത്ത് ഇയാള്‍ തന്നെ പിന്തുടരകയും മര്‍ദ്ദിക്കുകയും ഓടയില്‍ തള്ളിയിടുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നതായും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് ബലാത്സംഗം ചെയ്തതെന്നും അയാളുടെ വിരലില്‍ ശക്തിയായി കടിച്ചതിനെ തുടര്‍ന്നാണ് പിടിവിട്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments