Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന് കാമുകിയുമായി ബന്ധം; യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളക്‌പൊടി വിതറി ഭാര്യ

ഗുജറാത്ത് വദജ് മേഖലയിൽ നിന്നുള്ള 22കാരിയായ പെൺകുട്ടിയാണ് മുന്‍ കാമുകന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

റെയ്‌നാ തോമസ്
തിങ്കള്‍, 3 ഫെബ്രുവരി 2020 (14:12 IST)
ഭർത്താവിന്റെ മുൻ കാമുകിയെ ഭാര്യ അതിക്രൂരമായി ഉപദ്രവിച്ചതായി ആരോപണം. ഗുജറാത്ത് വദജ് മേഖലയിൽ നിന്നുള്ള 22കാരിയായ പെൺകുട്ടിയാണ് മുന്‍ കാമുകന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ആക്രമിച്ച യുവതിയുടെ ഭർത്താവായ ഗിരീഷ് എന്നയാളുടെ തുണിക്കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് ഇയാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും എന്നാൽ മറ്റൊരു സ്ഥലത്ത് ജോലിക്കായി പോയതോടെ ഈ ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്.
 
എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്പ് ഗിരീഷ് പെൺകുട്ടിയെ ഫോണിൽ വിളിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും സംസാരിക്കാൻ ആരംഭിച്ചു. ഇതിൽ അസ്വസ്ഥയായ ഗിരീഷിന്റെ ഭാര്യ പെൺകുട്ടിയെ തടഞ്ഞു നിര്‍ത്തി ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. മറ്റ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ തന്റെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്നുമാണ് പരാതി. തനിക്കെ നേരെ ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പെൺകുട്ടി പറയുന്നു.
 
പരാതി പ്രകാരം കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിനാണ് അറസ്റ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments