രാവിലെ എഴുന്നേൽക്കാൻ വൈകി; മകളെ വെട്ടിപ്പരിക്കേൽപ്പിച്ച് അച്ഛൻ, വിരൽ അറ്റു

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (07:54 IST)
കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ വൈകി എന്ന് പറഞ്ഞ് സ്വന്തം മകളെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്. കറുകച്ചാലിൽ തിങ്കളാഴ്ച രാവിലെ 7.30 ഒടെയാണ് സംഭവം ഉണ്ടായത്. പിതാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി വെട്ടേൽക്കുകയും. കൈവിരൽ അറ്റുപോവുകയും ചെയ്തു. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
 
49 കാരനായ രഘുവാണ് സ്വന്തം മകളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മകൾ എഴുന്നേൽക്കാൻ വൈകി എന്ന് പറഞ്ഞ് രഘു വാക്കത്തിയുമായി മുറിയിൽ കയറി മകളുമായി വഴക്കിടുകയും തലയിൽ വെട്ടുകയുമായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ പെൺകുട്ടിയുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി. വിട്ടിൽനിന്നും ഇറങ്ങി ഓടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായായിരുന്നു. നാട്ടുകാരാണ് പെൺകുട്ടുയെ ആശുപത്രിയിലെത്തിച്ചത്. അറസ്റ്റിലായ രഘുവിനെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments