Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ അറിവോടെ പിതാവ് 15 വര്‍ഷമായി ബലാത്സംഗം ചെയ്യുന്നു; 21 കാരിയുടെ പരാതിയില്‍ മാതാപിതാക്കള്‍ അറസ്‌റ്റില്‍

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:33 IST)
അമ്മയുടെ അറിവോടെ 15 വര്‍ഷമായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 21 കാരിയായ പെണ്‍കുട്ടിയുടെ പരാതി. കേസെടുത്ത പൊലീസ് യുവതിയെ വീട്ടില്‍ നിന്നും മോചിപ്പിച്ച്, അച്ഛനെയും അമ്മയേയും അറസ്‌റ്റ് ചെയ്‌തു. പോക്‍സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ലഖ്നൗ നഗരത്തിന് പുറത്തുള്ള ചിന്‍ഹത്ത് എന്ന ഗ്രാമത്തിലാണ് സംഭവം. അമ്മയുടെ അനുവാദത്തോടെ വര്‍ഷങ്ങളായി അച്ഛന്‍ ബലാത്സംഗം ചെയ്‌തിരുന്നു എന്നും ഗര്‍ഭമുണ്ടാകാതിരിക്കാന്‍ അമ്മ  ഗര്‍ഭനിരോധന ഗുളികകള്‍ തന്നിരുന്നു എന്നും പെണ്‍‌കുട്ടി പൊലീസിനോട് പറഞ്ഞു.

അമ്മയുടെ അറിവോടെ ആറ് വയസുള്ളപ്പോഴാണ് പിതാവ് പെണ്‍കുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്‌തത്. പ്രായപൂര്‍ത്തിയായ ശേഷവും പീഡനം തുടര്‍ന്നു. ഇതിനെല്ലാം അമ്മ കൂട്ട് നില്‍ക്കുകയും ചെയ്‌തു. പീഡനവിവരം പതിനെട്ടുകാരനായ അനുജനെ അറിയിച്ചെങ്കിലും ഭയം മൂലം അച്ഛനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.

ഇതോടെ പ്രദേശത്തെ ഒരു എന്‍ജിഒയെ സമീപിച്ച് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തി. വിവരങ്ങള്‍ മനസിലാക്കിയ ശേഷം ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിച്ച് അച്ഛനെയും അമ്മയേയും അറസ്‌റ്റ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments