ചത്ത മൃഗങ്ങളെ മറവ് ചെയ്യാന്‍ പോയ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി; അഞ്ചു പേര്‍ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (15:39 IST)
പശുക്കളെ കൊന്ന് വാഹനത്തിൽ കടത്തുകയാണെന്ന് ആരോപിച്ച് മധ്യവയ്സ്‌കനെ ആള്‍‌കൂട്ടം  മര്‍ദ്ദിച്ച് അവശനാക്കിയ സംഘം അറസ്‌റ്റില്‍. സ്‌ത്രീ ഉള്‍പ്പെടെയുള്ള അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്. ഒളിവില്‍ പോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചത്ത മൃഗങ്ങളെ മറവുചെയ്യാൻ കൊണ്ടുപോയ ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ കരാറുകാരൻ മഹേന്ദ്രയ്‌ക്കാണ് ക്രൂരമാറ്റ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

വെള്ളിയാഴ്‌ച രാത്രി ഒമ്പത് മണിക്ക് ഗ്രേറ്റർ നോയ്ഡയിലെ ഗോർ സിറ്റിക്കു സമീപത്ത് വെച്ചാണ് സംഭവം. മൂന്ന് പശുക്കളുടെയും രണ്ട് കിടാവുകളുടെയും 12 എരുമകളുടെയും ജഡങ്ങള്‍ മറവ് ചെയ്യാന്‍ പോകുകയായിരുന്നു  മഹേന്ദ്ര.

പശുക്കളെ കൊന്ന് കടത്തുകയാണെന്ന് ആരോപിച്ച് വാഹനം തടഞ്ഞ അക്രമികള്‍ മഹേന്ദ്രയെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. വാഹനത്തിന്റെ ചില്ലുകൾ തകർത്ത സംഘം വാഹനം മറിച്ചിടുകയും തല്ലിത്തകര്‍ക്കുകയും ചെയ്‌തു.

കേസെടുത്ത പൊലീസ് എഫ് ഐ ആർ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് അഞ്ചു പേര്‍ അറസ്‌റ്റിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബാരാമതി വിമാനാപകടം: മഹാരാഷ്ട്രയെ നടുക്കി അജിത് പവാറിന്റെ വിയോഗം, വിമാനം പൂർണ്ണമായി കത്തിനശിച്ചു

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് പാസ്സായവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; പരീക്ഷയില്ല, 28,740 ഒഴിവുകൾ

അടുത്ത ലേഖനം
Show comments