ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി വീട്ടുകാരെ ഉറക്കി കിടത്തി; തന്നെ ബലാത്സംഗം ചെയ്‌ത പ്രതിക്കൊപ്പം പെണ്‍കുട്ടി ഒളിച്ചോടി

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (13:51 IST)
ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം പതിനാറുകാരി കാമുകനൊപ്പം ഒളിച്ചോടി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ മൈനേതേര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയേയും അരവിന്ദ് കുമാര്‍ എന്ന യുവാവിനെയും പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാര്‍, രണ്ട് സഹോദരന്മാര്‍, സഹോദര ഭാര്യ, സഹോദരന്‍റെ മകന്‍ എന്നിവര്‍ക്കാണ് പെണ്‍കുട്ടി മയക്കുമരുന്ന് നല്‍കിയത്.

പെണ്‍കുട്ടിയും അരവിന്ദും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. മകളെ ബലാത്സംഗം ചെയ്‌തുവെന്ന പിതാവിന്റെ പരാതിയില്‍ 2018 ഡിസംബറില്‍ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസില്‍  ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച് അടുപ്പത്തിലായി.

യുവാവുമായി പെണ്‍കുട്ടി അടുത്തതോടെ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ബന്ധത്തെ എതിര്‍ത്ത സഹോദരനെ യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് വിവിധ കേസുകള്‍ ചുമത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments