Webdunia - Bharat's app for daily news and videos

Install App

പതിനഞ്ചുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; നിര്‍ഭയയെ വെല്ലുന്ന സംഭവം നടന്നത് ഹരിയാനയില്‍

Webdunia
തിങ്കള്‍, 15 ജനുവരി 2018 (10:56 IST)
ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. നിർഭയയ്ക്കുണ്ടായ പോലെ വലിയ പീഡനം നേരിട്ടാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് കൂട്ടമാനഭംഗത്തിനിരയായ നിലയിൽ പെൺകുട്ടിയെ പുഴക്കരയിൽ കണ്ടെത്തിയത്. 
 
കുട്ടിയുടെ ആന്തരികാവയവങ്ങളിലും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ തല, മുഖം, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. ശ്വാസകോശം തകർന്ന നിലയിലുമാണ്. പ്രതികളിലൊരാൾ കുട്ടിയുടെ നെഞ്ചിൽ കയറി ഇരുന്നതാണ് ഇതിന് കാരണമായതെന്ന് ഫൊറൻസിക് വിഭാഗം തലവൻ ഡോ.എസ്.കെ.ധത്തർവാൾ പറഞ്ഞു. 
 
മാത്രമല്ല, കുട്ടിയുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്. കൂട്ടമാനഭംഗത്തിന്റെയും വളരെ മോശം പ്രവർത്തികളുടേയും അടയാളങ്ങളാണ് അവയെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രതികൾ കൂർത്ത വസ്തുക്കൾ കുട്ടിയുടെ ശരീരത്തിൽ കയറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചിത്രങ്ങളും റിപ്പോർട്ടും  നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫൊറൻസിക് വിദഗ്ധൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക

അടുത്ത ലേഖനം
Show comments