Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി ബന്ധം, യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭർത്താവ്; സംഭവം എറണാകുളത്ത്

Webdunia
ബുധന്‍, 23 ഡിസം‌ബര്‍ 2020 (10:58 IST)
കൊച്ചി: ഭാര്യയുമായുള്ള ബന്ധത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭർത്താവ്. എറണാകുളത്താണ് സംഭവം ഉണ്ടായത്. യുവാവിനെ ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷത്തിലാണ് ഭാര്യയുമായുള്ള ബന്ധത്തെ തുടർന്ന് ഭർത്താബാണ് ക്വട്ടേഷൻ നൽകിയത് എന്ന് വ്യക്തമായത്. എറണാകുളത്തെ ഹോമിയോ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവാവിനെ കൊലപ്പെടുത്താൻ 1.50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.  
 
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശികളായ സുനീഷ്(30), അജീഷ്(35), മുളവുകാട് സ്വദേശി സുല്‍ഫി(36), ഇടുക്കി സ്വദേശി നിധിന്‍ കുമാര്‍(30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ക്വട്ടേഷൻ നൽകിയ ആളെ ഉടൻ അറസ്റ്റ് ചെയ്യും എന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും വയറ്റിലുമായി നാല് കുത്തേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തു.
 
പാലക്കാട് ജോലി ചെയ്യുന്ന സമയത്താണ് യുവതി യുവാവുമായി പരിചയത്തിലാവുന്നത്. എറണാകുളത്ത് ജോലി ലഭിച്ചപ്പോൾ ഇരുവരും ഫോൺ വഴി സൗഹൃദം തുടർന്നിരുന്നു. ഇത് അറിഞ്ഞതോടെ യുവതിയുടെ ഭർത്താവ് യുവാവിനെ താക്കിത് ചെയ്തിരുന്നു. എന്നാൽ ഫോണിൽ സംസാരിയ്കുന്നതും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും ഇരുവരും തുടർന്നതോടെ യുവാവിനെ കൊലപ്പെടുത്താൻ യുവതിയുടെ ഭർത്താവ് ക്വട്ടേഷൻ നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

അടുത്ത ലേഖനം
Show comments