Webdunia - Bharat's app for daily news and videos

Install App

‘ഭാര്യയെ കൊല്ലണം, വാടകക്കൊലയാളികള്‍‘; ജെസിക്കയെ കൊന്ന് സ്വവര്‍ഗപങ്കാളിയെ സ്വന്തമാക്കാന്‍ മിതേഷ് നടത്തിയത് വന്‍ ആസൂത്രണം

‘ഭാര്യയെ കൊല്ലണം, വാടകക്കൊലയാളികള്‍‘; ജെസിക്കയെ കൊന്ന് സ്വവര്‍ഗപങ്കാളിയെ സ്വന്തമാക്കാന്‍ മിതേഷ് നടത്തിയത് വന്‍ ആസൂത്രണം

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (13:27 IST)
ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി. ഫാര്‍മസിസ്‌റ്റ് ജെസിക്ക (34) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് മിതേഷ് പട്ടേല്‍(37) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇന്‍സുലിൻ അമിതമായി കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധ്യപ്പെടുത്തി.

പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷനല്‍കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്.

ജെസിക്കയുടെ കൊലയ്‌ക്ക് കാരണമായ സംഭവങ്ങള്‍ ഇങ്ങനെ:-

മാഞ്ചസ്റ്ററില്‍ പഠനത്തിനിടെയാണ് മിതേഷും ജെസിക്കയും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. ഇംഗ്ലണ്ടിലെ മിഡില്‍സ്‌ബോറോയിലെ വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു.

സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, ഡോ. അമിത് പട്ടേല്‍ എന്ന സുഹൃത്തിനെ കണ്ടെത്തി. പ്രിന്‍സ് എന്ന പേരിലാണ് ഇയാള്‍ സ്വവര്‍ഗാനുരാഗികളെ കണ്ടെത്തിയിരുന്നത്.

പട്ടേലുമായുള്ള ബന്ധം ശക്തമായതോടെ ജെസിക്കയെ ഒഴിവാക്കാനുള്ള ആലോചന മിതേഷ് നടത്തി. ജെസീക്കയെ സംശയമില്ലാത്ത രീതിയില്‍ കൊല്ലണമെന്നും ഇതോടെ 2 മില്ല്യണ്‍ പൗണ്ട് വരുന്ന ഇന്‍ഷുറന്‍സ് തുക
ലഭ്യമാകുമെന്നും പട്ടേല്‍ അറിയിച്ചതോടെ കൊല്ലാനുള്ള പദ്ധതികള്‍ മിതേഷ് ആരംഭിച്ചു.

ജെസീക്കയെ എങ്ങനെ കൊല്ലാമെന്ന് മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞത് കേസില്‍ നിര്‍ണായകമായി. ഇന്‍സുലിന്‍ അമിതഡോസ്, ഭാര്യയെ കൊല്ലാനുള്ള വഴികള്‍, ഭാര്യയെ കൊല്ലണം, യുകെയിലെ വാടകക്കൊലയാളികള്‍ എന്നീ നിരവധി കാര്യങ്ങളില്‍ ഇയാള്‍ നെറ്റിലൂടെ അന്വേഷിച്ചു.

തുടര്‍ന്നാണ് ഇന്‍സുലിൻ അമിതമായി കുത്തിവച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് എത്തി. ‘അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു’വെന്ന് മിതേഷ് 2015 ജൂലൈയില്‍ പട്ടേലിനോട് പറയുകയും ചെയ്‌തു. പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇയാള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഈ വർഷം മേയ് 14 ന് മിഡില്‍സ്ബറോയിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജെസീക്കയെ മിതേഷ് കൊലപ്പെടുത്തി. വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസിന് മൊഴിയും നല്‍കി. ലഭിക്കുന്ന  ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി സുഹൃത്ത് അമിത് പട്ടേലിനോടൊപ്പം ഓസ്‌ട്രേലിയയില്‍ പോയി ജീവിക്കാനായിരുന്നു മിതേഷിന്റെ പദ്ധതി.

എന്നാല്‍, വിശദമായ അന്വേഷണം നടത്തിയ പൊലീസ് മിതേഷിന്റെ ആസൂത്രണങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments