Webdunia - Bharat's app for daily news and videos

Install App

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, പരാജയപ്പെട്ടു; പിറ്റേന്ന് തൂങ്ങി മരിച്ച് മധ്യവയസ്കൻ

Webdunia
ബുധന്‍, 10 ജൂലൈ 2019 (10:32 IST)
പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയനാ(40)ണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. 
 
തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാർഡ് രക്ഷിച്ചിരുന്നു. കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട്, വീട്ടിലെത്തിയ ജയൻ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
ജയൻ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments