കൊച്ചിയിൽ ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (16:26 IST)
കൊച്ചി: ചേരാനല്ലൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽ‌പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ സന്ധ്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് മനോജ് തൂങ്ങി
മരിക്കുകയായിരുന്നു. 
 
അക്രമത്തിൽ പരിക്കേറ്റ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ചേരാനല്ലൂരിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. കുട്ടിയെ സ്കൂളിൽ വിടാനായി ഒരുക്കുന്നതിനിടെ ഭർത്താവ് സന്ധ്യയെ വെട്ടുകയായിരുന്നു. മുഖത്ത് വെട്ടേറ്റ സന്ധ്യ നിലവിളിച്ച് പുറത്തേക്കോടിയതോടെ സമീപവാസികൾ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 
സന്ധ്യയെ അക്രമിക്കുന്നത് തടുക്കുന്നതിനിടെ ഇവരുടെ അമ്മക്കും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് ചേരാനല്ലൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മനോജ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചിരുന്നു. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ട് എന്നും അത്തരമൊരു വഴക്ക് കൊലപാതക ശ്രമത്തിലേക്ക് എത്തുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക

എതിർ ചക്രവാതം ദുർബലമാകുന്നു, സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനൽ മഴയെത്തും

'പ്രതിപക്ഷം നാരിശക്തിയുടെ ഭ്രൂണഹത്യ നടത്തി': വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ വികാരാധീനനായി പ്രധാനമന്ത്രി

പത്തനംതിട്ടയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

പ്രധാനമന്ത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിത സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും

അടുത്ത ലേഖനം
Show comments