Webdunia - Bharat's app for daily news and videos

Install App

മറ്റൊരാളുമായി ബന്ധമെന്ന് സംശയം, കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു !

Webdunia
ശനി, 11 ജനുവരി 2020 (19:39 IST)
തെലങ്കാന: മറ്റൊരാളുമായി ബന്ധമുണ്ട് എന്ന സംശയിച്ച് യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം ഉണ്ടായത്. 25കാരിയായ ഹരതി എന്ന യുവതിയെയാണ് കാമുകൻ ഷാഹിദ് കൊലപ്പെടുത്തിയത് യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രാദേശിക കോടതി ജഡ്ജിക്ക് മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു.
 
പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നു. ഹരതി ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു എന്നാൽ യുവാവ് പ്രദേശത്തെ കശാപ്പ് കടയിൽ ജോലിക്കാരനാണ്.
 
എന്നാൽ ഹരതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഷാഹിദ് സംശയിച്ചിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കാമുണ്ടായിരുന്നതായി പൊലീസ് പാറയുന്നു. വെള്ളിയാഴ്ച വൈകിട്ട് കാസിപേട്ടിലെ വീട്ടിലേക്ക് ഷാഹിദ് യുവതിയെ വിളിച്ചുവരുത്തി. യുവതി വീട്ടിലെത്തിയതോടെ മൂർച്ഛയുള്ള കത്തി ഉപയോഗിച്ച് ഷാഹിദ് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. യുവതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments