Webdunia - Bharat's app for daily news and videos

Install App

തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് എവിടെ? വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം!

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (20:25 IST)
ചെന്നൈയില്‍ സമീപകാലത്ത് തെരുവ് നായയ്ക്കെതിരെ നടന്ന ഒരു ലൈംഗിക പീഡനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പീഡിപ്പിച്ച യുവാവിനെപ്പറ്റി പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. ആ യുവാവിനെപ്പറ്റി നിവരം നല്‍കുന്നതിനും അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നതിനും ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷണല്‍ (എച്ച് എസ് ഐ) രംഗത്തെത്തി.
 
യുവാവിന്‍റെ പീഡനത്തില്‍ നിസഹായയായി കരയുന്ന നായയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എവിടെയാണ് ഈ സംഭവം നടന്നതെന്നും ആരാണ് ആ വീഡിയോയിലുള്ള കുറ്റകൃത്യം ചെയ്യുന്ന യുവാവെന്നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുമ്പോഴും പ്രതിയെപ്പറ്റി വിവരമൊന്നുമില്ലാത്തത് മൃഗസ്നേഹികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
 
“ഇത്തരം അക്രമികള്‍ ആദ്യം മൃഗങ്ങളെ ആക്രമിക്കുകയും പിന്നീട് അവര്‍ മനുഷ്യരിലേക്ക് തിരിയുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ കേസ് എല്ലാവരിലും ആശങ്കയുണര്‍ത്തുന്നതാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ റിവാര്‍ഡ് യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ സഹായകരമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്” - എച്ച് എസ് ഐയുടെ മാനേജിംഗ് ഡയറക്ടറായ എന്‍ ജി ജയസിംഹ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments