Webdunia - Bharat's app for daily news and videos

Install App

ഡെലിവെറി ബോയി വന്നില്ല, എത്തിയത് കൊലയാളികള്‍; വാതില്‍ തുറന്ന യുവാവിനെ വെടിവെച്ച് കൊന്നു

Webdunia
വെള്ളി, 14 ജൂണ്‍ 2019 (14:50 IST)
യുവാവിനെ അജ്ഞാത സംഘം വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി വെടിവെച്ചു കൊന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ അമിത് കൊച്ചാറാണ് (35) കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹിയിലെ വികാസ്പൂരിയിലാണ് സംഭവം. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്‌ച പുലര്‍ച്ചെ വികാസ്പൂരിലെ വീട്ടില്‍ വെച്ചാണ് അമിത് കൊച്ചാര്‍ കൊല ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രി  സുഹൃത്തുക്കള്‍ക്കൊപ്പം മുറിയിലെത്തിയ അമിത് ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തു കാത്തിരുന്നു. ഇതിനിടെ കോളിംഗ് ബെല്‍ ശബ്ദം കേട്ടു.

ഡെലിവെറി ബോയി ആണ് പുറത്തെന്ന് കരുതി വാതില്‍ തുറന്ന അമിതിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. വീടിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ടു പോയി കാറില്‍ കയറ്റി വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ പരുക്കേറ്റ് കിടക്കുന്ന അമിതിനെ ആണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്വേഷണം ആരംഭിച്ച പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സുഹൃത്തുക്കളെ ചോദ്യം ചെയ്‌തു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments