Webdunia - Bharat's app for daily news and videos

Install App

വാട്‌സ്‌ ആപ്പ് സൌഹൃദം വിനയായി; നാല്‍പ്പതുകാരന്‍ പീഡിപ്പിച്ചത് ഒന്നര വര്‍ഷം - ഗര്‍ഭിണിയായ യുവതി പരാതിയുമായി രംഗത്ത്

വാട്‌സ്‌ ആപ്പ് സൌഹൃദം വിനയായി; നാല്‍പ്പതുകാരന്‍ പീഡിപ്പിച്ചത് ഒന്നര വര്‍ഷം - ഗര്‍ഭിണിയായ യുവതി പരാതിയുമായി രംഗത്ത്

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (11:31 IST)
വാട്‌സ്‌ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ഒന്നര വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കായി പൊലീസി തിരച്ചില്‍ ശക്തമാക്കി. നാല്‍പ്പതുകാരനായ സായ്‌നാഥ് ഷെട്ടിയാണ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. ഗര്‍ഭിയായ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്.

മഹാരാഷ്‌ട്രയിലെ പിംപ്രി - ചിഞ്ച്വാടിലെ ഹിഞ്ചെവാടിയിലാണ് സംഭവം. വാട്‌സ്‌ ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട സായ്‌നാഥ് വിവാഹിതയായ യുവതിയുമായി പരിചയത്തിലാകുകയും പിന്നീട് അടുത്ത ബന്ധമായി തീരുകയും ചെയ്‌തു. ഇരുവരും തമ്മില്‍ വീഡിയോ ചാറ്റിംഗും നടന്നിരുന്നു.

ഒരിക്കല്‍ പ്രതി യുവതിയെ നേരില്‍ കാണാനായി ക്ഷണിച്ചു. ഇത് സ്വീകരിച്ച് യുവതി ഹോട്ടലില്‍ എത്തി. ഇവിടെ വെച്ച് യുവതിയെ സായ്‌നാഥ് ആദ്യമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നും പീഡനം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ലൈംഗിക പീഡനം തുടരുകയാണ്. താനിപ്പോള്‍ ഗര്‍ഭിണിയാണ്. വിവരം പുറത്തറിയിച്ചാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്ന്  സായ്‌നാഥ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹിതയായ താന്‍ പേടി കാരണമാണ് സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും യുവതി വ്യക്തമാക്കി.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സായ്‌നാഥിനുവേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments