Webdunia - Bharat's app for daily news and videos

Install App

പ്രണയം നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയെ ജനമധ്യത്തില്‍ വെച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു - യുവാവ് അറസ്‌റ്റില്‍

പ്രണയം നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയെ ജനമധ്യത്തില്‍ വെച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു - യുവാവ് അറസ്‌റ്റില്‍

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (16:13 IST)
പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തില്‍ ജനമധ്യത്തില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ വെട്ടിക്കൊന്നു. ഡല്‍ഹിക്ക് സമീപത്തുള്ള മോദി നഗറില്‍ ബുധനാഴ്‌ചയാണ് സംഭവം. സചിന്‍ ശര്‍മയെന്ന യുവാവാണ് കൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

യുവതിയോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സചിന്‍ ശര്‍മ്മ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ച പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം വിവാഹിതയായി. ഇതോടെ യുവാവിന് 22കാരിയായ പെണ്‍കുട്ടിയോട് വൈര്യാഗ്യമായി.

വിവാഹശേഷവും സചിന്റെ ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. അറസ്‌റ്റിലായ യുവാവ് കഴിഞ്ഞയാഴ്‌ച ജാമ്യത്തിലിറങ്ങുകയും യുവതിയെ കൊല്ലാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്‌തു.

ബുധനാഴ്‌ച മോദി നഗറിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ യുവതിയെ യുവാവ് ആക്രമിക്കുകയും കോടാലി ഉപയോഗിച്ച് വെട്ടി വീഴ്‌ത്തുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു.

കൊല നടത്തിയതിന് ശേഷം സചിന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയാണ് സചിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭീഷണിയുടെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്‌ച ഒരു തോക്കിന്റെ ചിത്രം ഇയാള്‍ യുവതിക്ക് അയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments