ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; തലയ്‌ക്കേറ്റ ക്ഷതം മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കുട്ടിയുടെ തല കരിങ്കല്ലിലോ മറ്റോ ഇടിച്ച്‌ മരണം ഉറപ്പാക്കിയ ശേഷം കടലില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

റെയ്‌നാ തോമസ്
ചൊവ്വ, 18 ഫെബ്രുവരി 2020 (13:45 IST)
കണ്ണൂര്‍ തയ്യില്‍ ഒന്നര വയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ തല കരിങ്കല്ലിലോ മറ്റോ ഇടിച്ച്‌ മരണം ഉറപ്പാക്കിയ ശേഷം കടലില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. 
 
കണ്ണൂര്‍ തയ്യില്‍ കൂര്‍മ്പാക്കാവിന് സമീപം ശരണ്യയുടെയും വാരം സ്വദേശി കൊടുവള്ളി ഹൗസില്‍ പ്രണവിന്റെയും മകന്‍ ഒന്നരവയസ്സുള്ള പൊന്നൂസ് എന്നുവിളിക്കുന്ന വിയാന്റെ മൃതശരീരമാണ് കടല്‍ തീരത്ത് കണ്ടെത്തിയത്. സംഭവത്തില്‍ സംശയ നിഴലിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്. താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേസമയം ഇരുവരും പരസ്പരം കുറ്റം ചാരുന്നുമുണ്ട്. ബന്ധുക്കളും നാട്ടുകാരും കുട്ടിയുടെ അച്ഛനാകും കൊല നടത്തിയതെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.
 
പ്രതി ആരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കുമെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്. പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. അതിനാല്‍ പ്രതികളുടെ വസ്ത്രത്തില്‍ കടലിലെ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകും. ഇത് തിരിച്ചറിയാനായി മാതാപിതാക്കളുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞാന്‍ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാമായിരുന്നു'; ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ്

മുംബൈ മേയറായി മറാത്തി ഹിന്ദു തന്നെ വരും, ബംഗ്ലാദേശികളെ നഗരത്തിൽ നിന്ന് പുറത്താക്കും : ദേവേന്ദ്ര ഫഡ്നാവിസ്

മലപ്പുറത്ത് ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

സ്വര്‍ണ്ണമോഷണക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

അംബോസെല്ലിയുടെ രാജാവ്, സൂപ്പർ ടസ്കർ വിഭാ​ഗത്തിലെ അവസാന കൊമ്പൻ ക്രെയ്​ഗ് ചരിഞ്ഞു

അടുത്ത ലേഖനം
Show comments