Webdunia - Bharat's app for daily news and videos

Install App

മോഡലിനെ കൊലപ്പെടുത്തിയത് ലൈംഗികബന്ധം നിഷേധിച്ചതിനാലെന്ന് പത്തൊമ്പതുകാരന്‍

മോഡലിനെ കൊലപ്പെടുത്തിയത് ലൈംഗികബന്ധം നിഷേധിച്ചതിനാലെന്ന് പത്തൊമ്പതുകാരന്‍

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:49 IST)
മോഡലിനെ കൊലപ്പെടുത്തിയ ട്രാവൽബാഗിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്പതുകാരനായ പ്രതി. രാജസ്ഥാനിൽ നിന്നും മുംബൈയിലെത്തിയ മാനസി ദീക്ഷിത് (20) കൊല്ലപ്പെട്ട സംഭവത്തിലാണ് ഫേസ്‌ബുക്ക് സുഹൃത്ത് കൂടിയായ മുസാമില്‍ സയിദ് അറസ്‌റ്റിലായത്.

തിങ്കളാഴ്ച്ചയാണ് മാനസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെത്തിയ മാനസി ഇന്റര്‍നെറ്റിലൂടെയാണ് സയിദിനെ പരിചയപ്പെട്ടത്. സംഭവദിവസം മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്ലാറ്റില്‍ ഇയാള്‍ എത്തി. സംസാരത്തിനിടെ ലൈംഗികബന്ധത്തിന് സയിദ് നിര്‍ദേശിച്ചെങ്കിലും യുവതി സമ്മതിച്ചില്ല.

ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയിദ് കസേര കൊണ്ട് മാനസിയുടെ തലയില്‍  അടിച്ചു. ബോധം മറഞ്ഞ യുവതിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാനസിയുടെ അമ്മ വീട്ടില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് തോന്നിയ പ്രതി യുവതിയുറ്റെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മൃതശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെ മൈന്‍ഡ് സ്പേസില്‍ ഉപേക്ഷിച്ചു. അതിനു ശേഷം സയിദ് ഓട്ടോറിക്ഷയില്‍ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ  ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.

പൊലീസ് സ്ഥലത്തെത്തി  മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ  സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുടര്‍ന്നാണ് പൊലീസ് അയാളെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം